ചക്കമേളയ്ക്ക് തുടക്കം

Thursday 29 May 2025 12:29 AM IST

മണ്ണുത്തി: കാർഷിക ഗവേഷണ കേന്ദ്രത്തിൽ ചക്കമേള 2025ന്റെ ഉദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിച്ചു. കേരളത്തിലെ മൊത്തം ചക്കയുടെ 50 ശതമാനത്തോളം നഷ്ടപ്പെടുകയാണെന്നും വിവിധ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി ഇവയെ മാറ്റണണെന്നും മന്ത്രി പറഞ്ഞു. കേരള കാർഷിക സർവകലാശാല, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഒല്ലൂർ കൃഷി സമൃദ്ധി, അസോസിയേഷൻ ഒഫ് ഹോർട്ടിക്കൾച്ചർ പ്രൊഫഷണൽസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ചക്കമേള നടക്കുന്നത്. കാർഷിക സർവകലാശാല രജിസ്ട്രാർ ഡോ. സക്കീർ ഹുസൈൻ, മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. എസ്.ലത, അസോസിയേഷൻ ഒഫ് ഹോട്ടികൾച്ചർ പ്രൊഫഷണൽസ് സെക്രട്ടറി ഡോ. പുഷ്പലത തുടങ്ങിയവർ പങ്കെടുത്തു.