സ്മാരക കേന്ദ്രത്തിന് ശിലയിട്ടു
Thursday 29 May 2025 12:30 AM IST
ചാലക്കുടി: ഫോക്‌ലോർ അക്കാഡമി ചാലക്കുടിയിൽ നിർമ്മിക്കുന്ന കലാഭവൻ മണി സാംസ്‌കാരിക കേന്ദ്രത്തിന്റെ ശിലാസ്ഥാപനം സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ജന്മനാടിനെ ഇത്രമാത്രം സ്‌നേഹിച്ച കലാകാരൻ വേറെയില്ല. അതുകൊണ്ടാണ് ചാലക്കുടിയിൽ അദ്ദേഹത്തിന്റെ പേരിൽ ഒരു സ്ഥാപനം വേണമെന്ന് സർക്കാർ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. ടൗൺ ഹാളിൽ നടന്ന യോഗത്തിൽ സനീഷ്‌കുമാർ ജോസഫ് എം.എൽ.എ അദ്ധ്യക്ഷനായി. ഫോക്‌ലോർ അക്കാഡമി ചെയർമാൻ ഒ.എസ്.ഉണ്ണിക്കൃഷ്ണൻ, നഗരസഭ അദ്ധ്യക്ഷൻ ഷിബു വാലപ്പൻ, നഗരസഭാ പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ്, സംവിധായകൻ സുന്ദർദാസ്, ഡോ. ആർ.എൽ.വി.രാമകൃഷ്ണൻ, അഡ്വ. കെ.ബി.സുനിൽകുമാർ, പ്രസീത ചാലക്കുടി, നഗരസഭ കൗൺസിലർമാരായ വി.ഒ.പൈലപ്പൻ, കെ.വി.പോൾ, എം.എം.അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.