'ബസ് മേഖലയെ സംരക്ഷിക്കണം'
Thursday 29 May 2025 12:31 AM IST
തൃശൂർ: സ്വകാര്യ ബസ് മേഖലയെ നശിപ്പിക്കുന്ന തരത്തിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നടപ്പിലാക്കുന്നതിലൂടെ മേഖലയെ മുഴുവനായും നിറുത്തലാക്കാനുള്ള നടപടികളുമായാണ് സംസ്ഥാന സർക്കാർ നീങ്ങുന്നതെന്ന് ബി.എം.എസ് ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം അഭിപ്രായപ്പെട്ടു. ശക്തൻ സ്റ്റാൻഡിൽ ജില്ലാ മോട്ടോർ ആൻഡ് എൻജിനീയറിംഗ് മസ്ദൂർ സംഘം സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. യൂണിയൻ ജില്ലാ പ്രസിഡന്റ് എ.എം.വിപിൻ അദ്ധ്യക്ഷനായി. ഫെഡറേഷൻ പ്രസിഡന്റ് എ.സി.കൃഷ്ണൻ, യൂണിയൻ ജനറൽ സെക്രെട്ടറി കെ.ഹരീഷ്, ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ എം.എസ്.പ്രേംകുമാർ, ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് നൗഷാദ് ആറ്റുപറമ്പത്ത്, ജയൻ കോലാരി എന്നിവർ സംസാരിച്ചു.