പുസ്തക പ്രകാശനം ഇന്ന് നടക്കും

Thursday 29 May 2025 12:32 AM IST

തൃശൂർ: സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലറും സംസ്‌കൃത പണ്ഡിതനും സാഹിത്യ കാരനുമായ ഡോ. ധർമ്മരാജ് അടാട്ടിന്റെ മൂന്നു പുസ്തകങ്ങളുടെ പ്രകാശനം ഇന്ന് വൈകിട്ട് 5ന് കേരള സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളിൽ നടക്കും. മുൻ എം.എൽ.എ കെ.വി.അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്യും. ജനഭേരി അദ്ധ്യക്ഷൻ ഡോ. പ്രഭാകരൻ പഴശ്ശി അദ്ധ്യക്ഷനാകും. ഡോ. ജോൺ ജോഫി സി.എഫ് പുസ്തകങ്ങൾ പരിചയപ്പെടുത്തും. ഡോ. കെ.കുഞ്ചുണ്ണി രാജയുടെ തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ, കേരള നവോത്ഥാനത്തിന്റെ സൂര്യ തേജസുകൾ, തോക്കുകൾ തീ തുപ്പിയ നാളുകൾ എന്നീ പുസ്തകങ്ങൾ അക്കാഡമി സെക്രട്ടറി പ്രൊഫ. സി.പി.അബൂബക്കർ, വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, കെ.വി.അബ്ദുൾ ഖാദർ എന്നിവർ പ്രകാശനം ചെയ്യും.