എ.കെ.പി.എ യൂണിറ്റ് പൊതുയോഗം

Thursday 29 May 2025 12:33 AM IST

കയ്പമംഗലം: ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ കൊടുങ്ങല്ലൂർ മേഖല പെരിഞ്ഞനം യൂണിറ്റ് മെമ്പർമാരുടെ പൊതുയോഗം മേഖലാ സെക്രട്ടറി സുരേഷ് കണ്ണൻ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ഈ വർഷത്തെ ഐഡന്റിറ്റി കാർഡ് വിതരണം നടന്നു. അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയ അദ്വൈദ്, മെഹ്രിൻ, ഡോ. മിസ്ബ ഗസ്‌നി എന്നിവരെ ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.എസ്.സജീവന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി കെ.ആർ.സത്യൻ റിപ്പോർട്ടും ട്രഷറർ ഷിയാദ് കണക്കും അവതരിപ്പിച്ചു. മേഖല ട്രഷറർ സന്ദീപ്, കെ.ഒ.ആന്റണി, മോഹനൻ കിഴക്കുമ്പുറം, ഗസ്‌നി, അഖിൽ, ഗിനേഷ്, മനോജ്, ചന്ദ്രൻ, അക്ബർ, സജിത്, ചിന്ദു പ്രഭാസ് എന്നിവർ സംസാരിച്ചു. മെഹബൂബ് സ്വാഗതവും ഇജാസ് നന്ദിയും പറഞ്ഞു.