ബൈബിൾ സംഗീതോത്സവം
Thursday 29 May 2025 12:34 AM IST
തൃശൂർ: വിയ്യൂർ നിത്യാസഹായമാതാ പള്ളിയിൽ മൂന്നാം അഖില കേരള ബൈബിൾ സംഗീതോത്സവം 31ന് രാവിലെ 9.30 മുതൽ വൈകിട്ട് എട്ട് വരെ നടക്കും. സംഗീതാർച്ചന വൈകിട്ട് ആറിന് സംഗീത സംവിധായകൻ ജെറി അമൽദേവ് ഉദ്ഘാടനം ചെയ്യും. കലാനിരൂപകൻ പ്രൊഫ. ജോർജ് എസ്.പോൾ മുഖ്യാതിഥിയാകും. വിയ്യൂർ പള്ളി വികാരി ഫാ. മാത്യു കുറ്റിക്കോട്ടയിൽ അദ്ധ്യക്ഷനാകും. ഫാ. പോൾ പൂവത്തിങ്കൽ, ഫാ. ആൻജോ പുത്തൂർ, എം.ബി.മണി, മിതു വിൻസെന്റ്, കെ.ജെ.ബേബി, സിസ്റ്റർ ലിനെറ്റ്, ജെർട്രൂഡ് ജോസഫ്, ഗ്രേസ് തുടങ്ങിയവർ കച്ചേരികൾ അവതരിപ്പിക്കും. വാർത്താ സമ്മേളനത്തിൽ ഫാ. പോൾ പൂവ്വത്തിങ്കൽ, സിബി ജോസഫ്, സി.ടി.ജോയ്, അഗ്രി ഫ്രാൻസിസ്, ലാസർ നീലങ്കാവിൽ എന്നിവർ പങ്കെടുത്തു.