എസ്.കെ.ജയകുമാർ നാളെ വിരമിക്കും
Friday 30 May 2025 10:55 PM IST
തിരുവനന്തപുരം:ബി.ജെ.പി.അനുകൂല സർവീസ് സംഘടനയുടെ പ്രമുഖ നേതാവും ഫെറ്റോ സംസ്ഥാന പ്രസിഡന്റുമായ എസ്.കെ.ജയകുമാർ നാളെ സർവീസിൽ നിന്ന് വിരമിക്കും.നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ ബി.ജെ.പിയുടെ ആദ്യ കൗൺസിലറായിരുന്നു. പിന്നീട് പൊതുമരാമത്ത് വകുപ്പിൽ സർവീസിൽ കയറി. കാൽ നൂറ്റാണ്ട് കാലത്തെ സർവീസിനു ശേഷം ബ്രിഡ്ജസ് വിഭാഗത്തിൽ ഒാവർസിയറായാണ് വിരമിക്കുന്നത്. എൻ.ജി.ഒ സംഘ് ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി,ഫെറ്റോ സംസ്ഥാന സെക്രട്ടറി, ജനറൽ സെക്രട്ടറി, ജി.ഇ.എൻ.സി സംസ്ഥാന സെക്രട്ടറി, ആർ.ആർ.കെ.എം.എസ്. അഖിലേന്ത്യാ സെക്രട്ടറി തുടങ്ങി നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. ജൂൺ 5ന് എൻ.ജി.ഒ സംഘ് നൽകുന്ന യാത്രഅയപ്പ് യോഗം ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും.