'സർക്കാരുകൾ ഇടപ്പെടണം'

Friday 30 May 2025 12:09 AM IST

തൃശൂർ: ലൈബീരിയൻ ചരക്കു കപ്പലായ എം.എസ്.സി എൽസ 3 അറബി കടലിൽ മുങ്ങിയതുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും ആശങ്കകൾ പരിഹരിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് തൃശൂർ ജില്ല പരമ്പരാഗത മത്സ്യത്തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ടു. മത്സ്യം കഴിക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഊഹങ്ങളുടെ അടിസ്ഥാനത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്നും പിൻതിരിയണമെന്നും യൂണിയൻ പറഞ്ഞു. കടലിൽ അവശേഷിച്ചിട്ടുള്ള കണ്ടെയ്‌നറുകളും അവശിഷ്ടങ്ങളും പൂർണമായി നീക്കണം. ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളേയും അനുബന്ധ തൊഴിലാളികളെയും ബാധിക്കുന്ന പ്രശ്‌നമാണിതെന്നും സർക്കാരുകൾ ഇടപെട്ട് സംരക്ഷണം ഒരുക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ കെ.എ. ഷിഹാബ്, ഇ.കെ. ബൈജു, കെ.കെ. പിതാംബരൻ തുടങ്ങിയവർ പങ്കെടുത്തു.