സബ് ട്രഷറി നിർമ്മാണോദ്ഘാടനം

Friday 30 May 2025 12:11 AM IST

തൃശൂർ:മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് സബ് ട്രഷറി കെട്ടിടത്തിന്റെയും ചാലക്കുടി സബ് ട്രഷറി കെട്ടിടത്തിന്റെയും നിർമ്മാണോദ്ഘാടനം 31ന് ധനകാര്യ മന്ത്രി കെ. എൻ ബാലഗോപാൽ നിർവഹിക്കും. രാവിലെ 11ന് മെഡിക്കൽ കോളേജ് അലുമ്‌നി ഹാളിൽ നടക്കുന്ന മെഡിക്കൽ കോളേജ് സബ് ട്രഷറി കെട്ടിടത്തിന്റെ ശിലാസ്ഥാപനച്ചടങ്ങിൽ സേവ്യർ ചിറ്റിലപിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കെ. രാധാകൃഷ്ണൻ എം.പി മുഖ്യാതിഥിയാകും. വൈകിട്ട് മൂന്നിന് ചാലക്കുടി നഗരസഭ രാജീവ് ഗാന്ധി ടൗൺ ഹാളിൽ നടക്കുന്ന ചാലക്കുടി സബ് ട്രഷറി കെട്ടിടത്തിന്റെ നിർമ്മമാണോദ്ഘാടനച്ചടങ്ങിൽ സനീഷ്‌കുമാർ ജോസഫ് എം.എൽ.എ അദ്ധ്യക്ഷനാകും. ബെന്നി ബെഹന്നാൻ എം.പി മുഖ്യാതിഥിയാകും.