ക്ഷേത്ര കാർമിക് സംഘ് സമ്മേളനം
Friday 30 May 2025 12:00 AM IST
തൃശൂർ: ക്ഷേത്രങ്ങളെ അവഹേളിക്കുന്നതും വിശ്വാസങ്ങളെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്ന ഭരണകൂട നിലപാടുകളിൽ മാറ്റം വരുത്തണമെന്ന് ക്ഷേത്ര കാർമിക് സംഘ് (ബി.എം.എസ്) തൃശൂർ ജില്ലാ വാർഷിക സമ്മേളനം. ബി.എം.എസ് ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീകുമാർ ശ്രീമഠം അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ടി.ആർ. രാജേഷ് ശാന്തി, സുരേഷ് നമ്പൂതിരി, കെ.വി. ശങ്കരൻകുട്ടി , രാജേഷ് ശാന്തി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.വി. ജനാർദനൻ (പ്രസിഡന്റ്), ശ്രീകുമാർ ശ്രീമഠം, എ.ആർ. രതീഷ് തന്ത്രി (വൈസ് പ്രസിഡന്റുമാർ), ടി.ആർ. രാജേഷ് ശാന്തി (ജനറൽ സെക്രട്ടറി), സുരേഷ് നമ്പൂതിരി, സുമേഷ് ശാന്തി (സെക്രട്ടറിമാർ), കെ.വി. ശങ്കരൻകുട്ടി (ട്രഷറർ).