വഞ്ചനാ ദിനം ആചരിച്ചു
Friday 30 May 2025 12:00 AM IST
തൃശൂർ: ശുചീകരണ തൊഴിലാളികളെ പൊതു സർവീസിൽ ഉൾപെടുത്തുക, താത്കാലിക ശുചീകരണ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മുനിസിപ്പൽ കോർപറേഷൻ കണ്ടിജന്റ് എംപ്ലോയീസ് കോൺഗ്രസ് ( ഐ.എൻ.ടി.യു.സി) വഞ്ചനാ ദിനം ആചരിച്ചു. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ യോഗം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി വി.എ. ഷംസുദ്ദീൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ.എസ്. കണ്ണൻ, വി.ജി. രാജൻ, എസ്. ഹുസൈൻ, വി.ജി. വിനോദ്, രാഗിണി അനീഷ്, എൻ.എം. ജയ, വി.ടി. ഷീന തുടങ്ങിയവർ സംസാരിച്ചു. ചാലക്കുടി, കുന്നംകുളം, ഇരിങ്ങാലക്കുട, ഗുരുവായൂർ തുടങ്ങിയ മുനിസിപ്പൽ ഓഫീസിനു മുമ്പിലും തൊഴിലാളികൾ പ്രതിഷേധ യോഗം നടത്തി.