ആർ.വൈ.എഫ് കൺവെൻഷൻ
Friday 30 May 2025 3:18 AM IST
തിരുവനന്തപുരം:ആർ.വൈ.എഫ് കഴക്കൂട്ടം മണ്ഡലം കൺവെൻഷൻ കരിക്കകത്ത് നടന്നു. കൺവെൻഷൻ ജില്ലാ സെക്രട്ടറി അഡ്വ.യു.എസ്.ബോബി ഉദ്ഘാടനം ചെയ്തു. ആർ. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു.അനീഷ് അശോകൻ, കരിക്കകം സുരേഷ്, രേഷ്മ സുരേഷ് സുനിൽകുമാർ, ആര്യ പ്രസന്ന തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി രഞ്ജിത്ത് (പ്രസിഡന്റ് ),അനീഷ് അശോകൻ (വൈസ് പ്രസിഡന്റ്),രേഷ്മ സുരേഷ് (സെക്രട്ടറി),ലക്ഷ്മി ,ശ്രീജിത്ത്, അരുൺ ചന്ദ് (ജോയിന്റ് സെക്രട്ടറിമാർ),അഭിലാഷ് അശോകൻ ( ട്രഷറർ) എന്നിവരെയും 15 പേർ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.