കൈ​ന​ക​രി​യി​ലും രാ​മ​ങ്ക​രി​യി​ലും ക്യാ​മ്പ് തുടങ്ങി

Friday 30 May 2025 2:12 AM IST

കു​ട്ട​നാ​ട് : ഇ​ന്ന​ലെ പു​ലർ​ച്ചെ മു​തൽ പെയ്ത മ​ഴ​യിൽ കു​ട്ട​നാ​ട്ടിൽ ജ​ല​നി​ര​പ്പ് ഉയർ​ന്നു. ഒ​റ്റ​ദി​വ​സം​കൊ​ണ്ട് ഒ​ന്ന​ര​യ​ടി​യേ​ലേ​റെ വെ​ള്ള​മാ​ണ് പ​ല സ്ഥ​ല​ത്തും ഉ​യർ​ന്ന​ത്.. മി​ക്ക പ​ഞ്ചാ​യ​ത്തു​ക​ളി​ലെയും വ​ലു​തും ചെ​റു​തു​മാ​യ പ്ര​ധാ​ന റോ​ഡു​ക​ളും വ​ഴി​ക​ളു​മെ​ല്ലാം വെ​ള്ള​ത്തി​ലാണ്.

രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്തി​ലെ വേ​ഴ​പ്ര കു​ഴി​ക്കാ​ല, പു​ത​വൽ പ​ട്ടി​ക​ജാ​തി​ഗ്രാ​മം, പ​ള്ളി​ക്കൂ​ട്ടു​മ്മ അ​രി​കോ​ടി​ച്ചി​റ, ഊ​രു​ക്ക​രി അ​ഞ്ചു​മ​ന​യ്ക്കൽ ഗ്രാ​മം, വേ​ഴ​പ്ര മുന്നൂറും​ചി​റ​ഗ്രാ​മം, ച​മ്പ​ക്കു​ളം പ​ഞ്ചാ​യ​ത്ത് കു​രി​ക്കോ​ട ഗ്രാ​മം, ഒ​ന്നാ​ങ്ക​ര എ​.സി ഗ്രാ​മം, എ​ഴു​കാ​ട് ഗ്രാ​മം, പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത് അ​റു​പ​തും​ചി​റ​ഗ്രാ​മം എന്നിവിട​ങ്ങ​ളി​ലെ​ല്ലാം നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് വെ​ള്ള​ത്തി​ലാ​യ​ത്. . ഇ​വർ ഏ​ത് സ​മ​യ​വും വീ​ട് ഒ​ഴി​ഞ്ഞു​പോകേണ്ടിവരും.

വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷ​മാ​യ രാ​മ​ങ്ക​രി, കൈ​ന​ക​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ര​ണ്ട് ദുരിതാശ്വാസ ക്യാ​മ്പു​കൾ തു​റ​ന്നു. രാ​മ​ങ്ക​രി​യിൽ രാ​മ​ങ്ക​രി സർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ആ​ഡി​റ്റോ​റി​യ​ത്തി​ലും കൈ​ന​ക​രി​യിൽ കൈ​ന​ക​രി സെന്റ്‌ മേ​രീ​സ് ഹൈ​സ്‌ക്കൂ​ളി​ലു​മാ​യാ​ണ് ക്യാ​മ്പു​കൾ ആ​രം​ഭി​ച്ചി​ട്ടു​ള​ള​ത്.

ര​ണ്ടു​ക്യാ​മ്പു​ക​ളി​ലു​മാ​യി പ​ന്ത്ര​ണ്ട് കു​ടും​ബ​ങ്ങ​ളെ​യാ​ണ് മാ​റ്റി പാർ​പ്പി​ച്ചു. കൈ​ന​ക​രി​യിൽ ക്യാ​മ്പി​ന് പു​റ​മെ കൈ​ന​ക​രി വ​ട​ക്ക് വി​ല്ലേ​ജ് നേ​തൃ​ത്വ​ത്തിൽ ഒ​രു ക​ഞ്ഞി​വീ​ഴ്ത്തൽ കേ​ന്ദ്ര​വും തു​റ​ന്നു. ഇ​വി​ടെ 250 ഓ​ളം കു​ടും​ബ​ങ്ങ​ൾ ര​ജി​സ്റ്റർ ചെ​യ്തി​ട്ടു​ണ്ട്.

എ.സി റോ​ഡിൽ വെ​ള്ളം​ക​യ​റി

കോ​ടി​കൾ മു​ട​ക്കി പു​നർ​നിർ​മ്മി​ച്ച എ. സി റോ​ഡിൽ കി​ട​ങ്ങ​റ ഒ​ന്നാം പാ​ല​ത്തി​ന് കി​ഴ​ക്ക് ഭാ​ഗ​ത്ത് വെ​ള്ളം നി​റ​ഞ്ഞ​തി​ന് പു​റ​മെ കു​ട്ട​നാ​ട്ടി​ലെ മ​റ്റു പ്ര​ധാ​ന റോ​ഡു​ക​ളാ​യ മ​ങ്കൊ​മ്പ് -ച​മ്പ​ക്കു​ളം , മാ​മ്പു​ഴ​ക്ക​രി- എ​ട​ത്വ , മ​ങ്കൊ​മ്പ് വി​കാ​സ് മാർ​ഗ് റോ​ഡ് മാ​മ്പു​ഴ​ക്ക​രി ബ്ലോ​ക്ക് റോ​ഡ്, മു​ട്ടാർ- നീ​രേ​റ്റു​പു​റം തു​ട​ങ്ങിയവയും വെ​ള്ള​ത്തി​ലാ​യി.