മരം വീണ് കയർ ഫാക്ടറി തകർന്നു

Friday 30 May 2025 12:23 AM IST

മുഹമ്മ: ശക്തമായ കാറ്റിലും മഴയിലും ചെറുകിട കയർ ഫാക്ടറിക്ക് മുകളിലേക്ക് മരം വീണു. തണ്ണീർമുക്കം പഞ്ചായത്ത് 11-ാം വാർഡ് പുത്തനങ്ങാടി തൈവെളി എം. ആർ. മംഗളാനന്ദന്റെ ഉടമസ്ഥതയിലുള്ള കയർ ഫാക്ടറിക്ക് മുകളിലേക്കാണ് മരം വീണത്. ഫാക്ടറുടെ മേൽക്കൂരയും പായ് തറിയും തകർന്നു. കഴിഞ്ഞദിവസം ഉച്ചയോടെയാണ് അയൽവാസിയുടെ പറമ്പിൽ നിന്ന അക്വേഷ്യ മരം ഫാക്ടറിക്ക് മുകളിലേക്ക് വീണത്. ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.