വെറ്ററിനറി ഡോക്ടറുടെ ഒഴിവ്

Friday 30 May 2025 2:33 AM IST

തിരുവനന്തപുരം: ജില്ലയിൽ അനുവദിച്ചിട്ടുള്ള മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലും/രാത്രികാല അടിയന്തര മൃഗചികിത്സാ സേവന പദ്ധതിയിലേക്കുമുള്ള വെറ്ററിനറി ഡോക്ടറുടെ ഒഴിവിലേക്ക് 31ന് രാവിലെ 10ന് തമ്പാനൂർ എസ്.എസ് കോവിൽ റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക് ഇൻ ഇന്റർവ്യു നടത്തും.എംപ്ലോയ്മെന്റ് /സി.എം.ഡി വഴി നിയമനം നടത്തുന്നതുവരെയോ,89 ദിവസം വരെയോ താത്കാലിക അടിസ്ഥാനത്തിലേക്കാണ് നിയമനം. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുള്ള വെറ്ററിനറി ഡോക്ടർമാർക്ക് പങ്കെടുക്കാം. ബയോഡേറ്റയും, സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും തിരിച്ചറിയൽ രേഖയും ഹാജരാക്കണം. ഫോൺ: 0471 2330736