നഗരസഭ സ്ക്കൂൾ കിറ്റ് വിതരണം
കാഞ്ഞങ്ങാട്:നഗരസഭയിലെ വിവിധ വാർഡുകളിൽ അതിദരിദ്ര വിഭാഗത്തിൽപ്പെട്ട 28 വിദ്യാർത്ഥികൾക്ക് ബി.എൻ.ഐ ഡയനാമിക് ചാപ്റ്റർ കാഞ്ഞങ്ങാടിന്റെ സഹകരണത്തോടെ 35000 രൂപയുടെ സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു.നഗരസഭ ടൗൺ ഹാളിൽ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ അതിദരിദ്രകുടുംബങ്ങളിൽപെട്ട വിദ്യാർത്ഥികൾക്ക് കാഞ്ഞങ്ങാട് നഗരസഭ സ്റ്റാഫ് കൗൺസിൽ ഒപ്പരം കൂട്ടായ്മ ഏർപ്പെടുത്തിയ ക്യാഷ് അവാർഡും മൊമെന്റോയും വിതരണം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.ലത , കെ.വി.സരസ്വതി, കെ.അനീശൻ, കെ.പ്രഭാവതി, മുൻ ചെയർമാൻ വി.വി.രമേശൻ, കൗൺസിലർമാരായ എൻ.അശോക് കുമാർ, സെവൻ സ്റ്റാർ അബ്ദുറഹിമാൻ, ബി.എൻ.ഐ ഡയനാമിക് ചാപ്റ്റർ കാഞ്ഞങ്ങാട് പ്രസിഡന്റ് ഡോ.ടെസ് മോൻ തോമസ് എന്നിവർ സംസാരിച്ചു. പി.അഹമ്മദലി സ്വാഗതവും നഗരസഭാ സെക്രട്ടറി ഇൻചാർജ് ചന്ദ്രൻ കിഴക്കേവീട്ടിൽ നന്ദിയും പറഞ്ഞു.