ഇടിഞ്ഞുതാഴുന്ന ദേശീയപാത, ആശങ്കയൊഴിയാതെ തെക്കൻ കേരളവും
Friday 30 May 2025 1:19 AM IST
ദേശീയപാത 66 നിർമ്മാണത്തിനിടെ മലപ്പുറം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ പലയിടത്തും റോഡ് ഇടിഞ്ഞു താഴുകയും വിള്ളലുകൾ രൂപപ്പെടുകയും ചെയ്തതിനെ തുടർന്ന് തെക്കൻ കേരളത്തിലും ആശങ്ക ഉയരുന്നു. പാതയുടെ പലഭാഗങ്ങളിലുമുണ്ടായ വിള്ളൽ, മണ്ണിടിച്ചിൽ, തകർച്ച എന്നിവയെല്ലാം നിർമ്മാണത്തിലെ അശാസ്ത്രീയതയും അലം ഭാവവുമാണ് വെളിച്ചത്തു കൊണ്ടു വരുന്നത്.