പ്രതിക്കൂട്ടിൽ ഉദ്യോഗസ്ഥർ, കേരള ക്രൈം ഫയൽ സീസൺ 2 ട്രെയിലർ
കേരള ക്രൈം ഫയൽ സീസൺ 2 ട്രെയിലർ പുറത്ത്. അജുവർഗീസ്, ലാൽ, എന്നിവരോടൊപ്പം ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ എന്നിവരുടെ തകർപ്പൻ പ്രകടനങ്ങളാണ് ട്രെയിലറിന്റെ ആകർഷണീയത. ഇത്തവണ പൊലീസ് ഉദ്യോഗസ്ഥർ തന്നെ പ്രതികളായുള്ള കേസിന്റെ സംഭവ ബഹുലമായ അന്വേഷണത്തിലൂടെയാണ് കഥ കടന്നുപോവുന്നത്.
ജൂൺ, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീർ ആണ് ക്രൈം ഫയൽ സീസൺ 2 സംവിധാനം ചെയ്യുന്നത്.
ആദ്യഭാഗവും അഹമ്മദ് കബീറാണ് ഒരുക്കിയിരുന്നത്. കിഷ്‌കിണ്ഡാകാണ്ഡം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബാഹുൽ രമേശാണ് രചന. ഛായാഗ്രഹണം ജിതിൻ സ്റ്റാൻസ്‌ലസും സംഗീതം ഹിഷാ അബ്ദുൾ വഹാബുമാണ് .അർജുൻ രാധാകൃഷ്ണൻ, രഞ്ജിത് ശേഖർ, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, നൂറിൻ ഷരീഫ്, ജിയോ ബേബി, ഷിബില ഫറ , ബിലാസ് ചന്ദ്രഹാസൻ എന്നിവരാണ് മറ്റു താരങ്ങൾ.
കേരള ക്രൈം ഫയൽ സീസൺ 2 ജിയോ ഹോട് സ്റ്റാറിൽ ഉടൻ സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തിലെ ആദ്യത്തെ ക്രൈം വെബ് സീരിസ് എന്ന വിശേഷണത്തോടെയാണ് കേരള ക്രൈം ഫയൽ ആദ്യഭാഗം എത്തിയത്.