അഴീക്കോട് മണ്ഡലം തല അനുമോദനം
വളപട്ടണം: അഴീക്കോട് നിയോജക മണ്ഡലം സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർഥികളെയും നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങളേയും അനുമോദിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്നകുമാരി, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, റൂറൽ എസ്.പി അനൂജ് പലിവാൽ, പത്മശ്രീ എസ്.ആർ.ഡി പ്രസാദ്, കണ്ണൂർ യൂണിവേഴ്സിറ്റി ചെയർപേഴ്സൺ ആര്യ രാജീവൻ എന്നിവരിൽ നിന്നും അറുനൂറിലധികം വിദ്യാർഥികൾ അനുമോദനം ഏറ്റുവാങ്ങി. കെ.വി.സുമേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.റിഫ്ത്ത ഹാളിൽ നടന്ന പരിപാടിയിൽ കണ്ണൂർ ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അഡ്വ.ടി.സരള, കണ്ണൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജിഷ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.അജീഷ്, പി.ശ്രുതി, കെ.രമേശൻ, എ.വി. സുശീല, പി.പി.ഷമീമ, ഡയറ്റ് ലക്ചറർ ബീന ടീച്ചർ, ജയബാലൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു