കെ.പി നൂറുദ്ധീനെ അനുസ്മരിച്ചു
Thursday 29 May 2025 9:26 PM IST
കണ്ണൂർ: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.പി നൂറുദ്ധീൻ സാഹിബ് ഒൻപതാം ചരമ വാർഷിക ദിനത്തിൽ ഡി.സി.സി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.പുഷ്പാർച്ചനയ്ക്ക് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി.അനുസ്മരണ സമ്മേളനം മുൻ മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ പ്രൊഫ.എ.ഡി മുസ്തഫ ,പി.ടി.മാത്യു ,മുഹമ്മദ് ബ്ലാത്തൂർ ,റിജിൽ മാക്കുറ്റി , എം.പി.ഉണ്ണികൃഷ്ണൻ ,ചാക്കോ പാലക്കലോടി ,വി.പി.അബ്ദുൽ റഷീദ് ,ടി.ജയകൃഷ്ണൻ ,ടി.ജനാർദ്ദനൻ , ശ്രീജ മഠത്തിൽ, വിജിൽ മോഹനൻ , കെ.പ്രമോദ് ,മനോജ് കൂവേരി ,എം.കെ.മോഹനൻ ,ബിജു ഉമ്മർ ,കാട്ടാമ്പള്ളി രാമചന്ദ്രൻ ,പി.മാധവൻ മാസ്റ്റർ ,നൗഷാദ് ബ്ലാത്തൂർ ,കായക്കൽ രാഹുൽ ,കല്ലിക്കോടൻ രാഗേഷ് , സി.എം.ഗോപിനാഥ് ,കെ.ഉഷാകുമാരി , ശിവദാസൻ കൊളച്ചേരി എന്നിവർ സംസാരിച്ചു .