കൗമാരക്കാർ പറയുന്നു ; ഇത് അത്ര ചെറിയ ഡിഗ്രി അല്ല
ജൂൺ റിലീസ്
കൗമാരക്കാരുടെ പ്രീ ഡിഗ്രി കാലത്തിന്റെ മറക്കാനാവാത്ത ഓർമ്മകളുമായി “P D C അത്ര ചെറിയ ഡിഗ്രി അല്ല” ജൂൺ മാസം തിയേറ്ററിൽ. ഇഫാർ ഇന്റർനാഷണലിന്റെ ബാനറിൽ റാഫി മതിര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ക്യാമ്പസ് ചിത്രമായ "P D C അത്ര ചെറിയ ഡിഗ്രി അല്ല” ബയോ ഫിക്ഷണൽ കോമഡി കൂടിയാണ്. സിദ്ധാർത്ഥ്, ശ്രീഹരി, അജോഷ്,അഷൂർ, ദേവദത്ത്,പ്രണവ്, അരുൺ ദേവ്, മാനവേദ്,ദേവ നന്ദന, ദേവിക,രെഞ്ജിമ, കല്യാണി ലക്ഷ്മി, അജിഷ ജോയ്,അളഗ, ഗോപികതുടങ്ങിയ കൗമാരക്കാർക്ക് പുറമേ ജോണി ആന്റണി,ബിനു പപ്പു, ജയൻ ചേർത്തല, സന്തോഷ് കീഴാറ്റൂർ, ബാലാജി ശർമ്മ, സോന നായർ,വീണ നായർ, മഞ്ജു പത്രോസ്, ലക്ഷ്മി പ്രിയ,എസ്.ആശ നായർ ,തിരുമല രാമചന്ദ്രൻ, റിയാസ് നർമ്മകല,ബിജു കലാവേദി തുടങ്ങി നീണ്ട താരനിര തന്നെയുണ്ട്.ഉണ്ണി മടവൂർ ഛായാഗ്രഹണം നിർവഹിക്കുന്നു. ഗാനങ്ങൾ റാഫി മതിര, ഇല്യാസ് കടമേരി , സംഗീതം ഫിറോസ് നാഥ് ,പശ്ചാത്തല സംഗീതം- റോണി റാഫേൽ, വിതരണം-ഡ്രീം ബിഗ് ഫിലിംസ്, പി .ആർ. ഒ എ. എസ് ദിനേശ്.