തമിഴ് നടൻ രാകേഷ് വില്യംസ് ഇനി ഓർമ
വിട പറഞ്ഞത് ലക്ഷ്മി, ശ്രീദേവി, സുജാത, സരിത, തുടങ്ങിയവരുടെ നായകൻ
ഏറ്റവും അടുത്ത സുഹൃത്തിന്റെ വിയോഗമെന്ന് രജനികാന്ത്
അദ്ധ്യാപക ജോലി ഉപേക്ഷിച്ചാണ് തമിഴ് സിനിമാലോകത്തേക്ക് രാജേഷ് വില്യംസ് എത്തുന്നത്. സിനിമയെ അത്രമാത്രം പ്രണയിച്ചു.
1974 ൽ റിലീസ് ചെയ്ത അവൾ ഒരു തൊടർക്കഥൈ എന്ന ചിത്രത്തിൽ ചെറിയ വേഷത്തിലൂടെ അരങ്ങേറ്റം. 1979 വരുവത്തിലേ എന്ന ചിത്രത്തിൽ നായകനായി. ലക്ഷ്മി, സുജാത, ശ്രീദേവി , സരിത തുടങ്ങിയവരുടെ നായകനായി എൺപതുകളിൽ തമിഴ് സിനിമയിൽ തിളങ്ങി. കെ. ബാലചന്ദർ സംവിധാനം ചെയ്ത അച്ചമില്ലൈ അച്ചമില്ലൈ ആണ് ശ്രദ്ധേയമായ മറ്റൊരു ചിത്രം. ഇൗ ചിത്രത്തിനുശേഷം ക്യാരക്ടർ വേഷങ്ങളിൽ ശ്രദ്ധിച്ചു. തമിഴിൽ 150 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. സത്യ, മഹാനദി, വിരുമാണ്ടി, ജയ് ഹിന്ദ്, രമണ, ഓട്ടോഗ്രാഫ്, തിരുപ്പതി, സർക്കാർ, മാസ്റ്റർ ശിവകാശി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. മലയാളത്തിൽ അലകൾ, ഇതാ ഒരു പെൺകുട്ടി, അഭിമന്യു എന്നീ ചിത്രങ്ങളിൽ വേഷമിട്ടു. തെലുങ്കിലും ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചു. മലയാള നടൻമാരായ മുരളി, നെടുമുടി വേണു, ജോയ് മാത്യു എന്നിവർക്ക് തമിഴിൽ ശബ്ദം നൽകിയത് രാജേഷ് ആയിരുന്നു. ശ്രീറാം രാഘവൻ സംവിധാനം ചെയ്ത 2024 റിലീസ് ചെയ്ത മെറി ക്രിസ്മസ് ആണ് അവസാനം ത ചിത്രം.ടെലിവിഷൻ രംഗത്തും സജീവമായി പ്രവർത്തിച്ചു. ഡബിംഗ് ആർട്ടിസ്റ്റായും തിളങ്ങി. തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന രാജേഷിന്റെ വിയോഗം വലിയ ഹൃദയവേദനഉളവാക്കിയെന്ന് തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത്.അപ്രതീക്ഷിതമായ വിയോഗം. കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നു. രജനികാന്ത് എക്സിൽ കുറിച്ചു.