കല്ലറയെ വിറപ്പിച്ച് കൊടുങ്കാറ്റ്
Friday 30 May 2025 1:31 AM IST
കല്ലറ : ആഞ്ഞുവീശിയ കാറ്റിൽ കല്ലറയിൽ വ്യാപകനാശം. പഞ്ചായത്ത് മൂന്നാം വാർഡിൽ കളമ്പുകാട് കിഴക്ക് ഭാഗം,തറേത്താഴം വടക്ക് ഭാഗം , തച്ചേരിമുട്ടിന് തെക്ക് ഭാഗങ്ങളിൽ നിരവധി വീടുകളുടെ മുകളിലേക്ക് മരങ്ങൾ ഒടിഞ്ഞുവീണു. ഏക്കർ കണക്കിന് സ്ഥലത്തെ കൃഷി നശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കലിന്റെ വീട്, അനിൽകുമാർ മുക്കിൽ, ജോസ് കുര്യക്കോസ് പുൽപ്ര, ജോസ്‌മോൻ (പാപ്പച്ചൻ) പുൽപ്ര, ജോൺസൻ കളപ്പുരയിൽ, സാബു തറയിൽ എന്നിവരുടെ വീടുകൾക്ക് നാശമുണ്ടായി. തച്ചേരിമുട്ട് തറേത്താഴം, പെരിയാർകുളങ്ങര പറവന്തുരുത്ത് റോഡുകളിലെ ഗതാഗതം തടസപ്പെട്ടു. കെ.എസ്.ഇ.ബി അധികൃതരും , ഫയർഫോഴ്‌സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.