ആടിന് 5 ഭാഗങ്ങൾ

Friday 30 May 2025 6:31 AM IST

ആട് 3 പാലക്കാട് പുരോഗമിക്കുന്നു

ആട് ഫ്രാഞ്ചൈസി അഞ്ചു ഭാഗങ്ങളിൽ എത്താൻ ഒരുങ്ങുന്നു. നാലാം ഭാഗത്തിന്റെ എഴുത്ത് പൂർത്തിയാകുകയും ചെയ്തു. ജയസൂര്യയുടെ ഷാജി പാപ്പൻ മൂന്നാം വരവിനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. . പാലക്കാട് കവയിൽ ആട് 3യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ക്രിസ്മസിന് തിയേറ്ററുകളിൽ എത്തും. ആട് 3 വൺ ലാസ്റ്റ് റൈഡ് എന്നാണ് പേര്. വലിയ ക്യാൻവാസിലാണ് ആട് 3 ഒരുങ്ങുന്നത്. വരാൻ പോകുന്ന ഫ്രാഞ്ചൈസികളിൽ ഏറെ കൗതുകങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് വിവരം,മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ 2015 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ കോമഡി സിനിമയായിരുന്നു ആട് : ഒരു ഭീകരജീവിയാണ്. ഒരു റോഡ് മൂവിയായി നിർമ്മിച്ച ചിത്രത്തിൽ ജയസൂര്യ, ഭഗത് മാനുവൽ, സൈജു കുറുപ്പ്, ധർമ്മജൻ ബോൾഗാട്ടി, വിജയ്‌ബാബു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തിയേറ്ററിൽ വലിയ വിജയമായില്ലെങ്കിലും ടിവിയിലൂടെയും മറ്റും ഷാജി പാപ്പനും കൂട്ടരും മലയാളികളുടെ ഇടയിൽ തരംഗമായി മാറി. 2017 ൽ പുറത്തിറങ്ങിയ ആട് 2 വൻ വിജയം നേടി. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് നിർമ്മാണം. അതേസമയം ജയസൂര്യ, വിനായകൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിന്റെ ഒരു ഷെഡ്യൂൾ പൂർത്തിയായി.