കപ്പൽ മുങ്ങിയത് ഈ കാരണം കൊണ്ട്? എന്താണ് ബല്ലാസ്റ്റ് ടാങ്ക് തകരാർ

Friday 30 May 2025 1:44 AM IST

ലൈബീരിയൻ ചരക്കു കപ്പൽ മുങ്ങിയത് ബല്ലാസ്റ്റ് ടാങ്കിന്റെ തകരാർ മൂലമെന്ന് മറൈൻ മർക്കന്റൈൽ ഡിപ്പാർട്ട്‌മെന്റ്. കപ്പലിന്റെ സന്തുലനം ഉറപ്പാക്കാൻ അടിത്തട്ടിൽ വെള്ളം സംഭരിക്കുന്ന ടാങ്കുകളാണ് ബല്ലാസ്റ്റ്. വലതു വശത്തെ ടാങ്കുകളിലൊന്നിലേക്ക് കൂടുതൽ വെള്ളം നിറയുകയും കപ്പൽ ഒരു വശത്തേക്ക് ചെരിഞ്ഞ് മുങ്ങിത്താഴുകയുമായിരുന്നു. കപ്പലിനെ രക്ഷിക്കാനുള്ള ശ്രമംമോശം കാലാവസ്ഥയിൽ സങ്കീർണമായി.