യു.ഡി.എഫിന് അകത്തോ പുറത്തോ; ഇന്നറിയാം അൻവറിന്റെ വഴി

Friday 30 May 2025 12:50 AM IST

മലപ്പുറം: പി.വി. അൻവറിന്റെ യു.ഡി.എഫ് പ്രവേശനത്തിൽ ഇന്ന് വൈകിട്ടോടെ അന്തിമ തീരുമാനമുണ്ടാവും. വൈകിട്ട് ഏഴിന് ചേരുന്ന ഓൺലൈൻ മീറ്റിംഗിൽ യു.ഡി.എഫിന്റെ പ്രധാന നേതാക്കൾ പങ്കെടുക്കും.

സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെതിരെ നടത്തിയ ആരോപണങ്ങൾ ഉടൻ പിൻവലിച്ച് പരസ്യമായി പിന്തുണ അറിയിക്കണമെന്ന് അൻവറിന് മുന്നിൽ ഉപാധി വച്ചിട്ടുണ്ട്. മറ്റു

വഴികളില്ലാത്തതിനാൽ അൻവർ വഴങ്ങുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ.

തൃണമൂൽ കോൺഗ്രസിന്റെ പ്രവർത്തക സമിതി യോഗം ഇന്ന് നിലമ്പൂരിൽ ചേരുന്നുണ്ട്. ഇതിനു ശേഷം അൻവർ തീരുമാനം വ്യക്തമാക്കും. ഇന്നലെ അൻവറുമായി ബന്ധപ്പെട്ട് മാരത്തോൺ ചർച്ചകളാണ് യു.ഡ‌ി.എഫിൽ നടന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,​ പി.കെ.കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവർ നേരിട്ടും ഫോൺ മുഖാന്തിരവും പലവട്ടം ചർച്ചകൾ നടത്തി. അൻവറിനോട് അയയേണ്ടന്ന നിലപാടിലാണ് വി.ഡി. സതീശൻ.

കോഴിക്കോട് വച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി നിശ്ചയിച്ച ചർച്ച നടക്കാതെ വന്നതോടെ അൻവർ പ്രതീക്ഷ കൈവിട്ട അവസ്ഥയിലാണ്. ചർച്ചകൾക്ക് സമയം വേണമെന്ന ലീഗ് നിലപാടിൽ വൈകിട്ട് വരെ കാത്തുനിന്ന അൻവർ പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡ‌ി. സതീശനെതിരെ ആഞ്ഞടിച്ചു. വ്യക്തിപരമായ വിമർശനങ്ങളടക്കം അൻവർ അതിരു കടന്നു. ഇതോടെ അൻവറിനോട് അടുപ്പം സൂക്ഷിക്കുന്ന കോൺഗ്രസ് നേതാക്കളും പിൻവലിഞ്ഞിട്ടുണ്ട്.

യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ പിന്തുണയ്ക്കുമോ എന്നതിൽ പി.വി. അൻവർ തീരുമാനം പറയട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

അതേ സമയം,അൻവറിനെ കണ്ടാൽ യു.ഡി.എഫ് ചെയർമാൻ സ്ഥാനം രാജി വയ്ക്കുമെന്ന് വി.ഡി.സതീശൻ അറിയിച്ചെന്നും , നിസ്സഹായനായ കെ.സി.വേണുഗോപാൽ തുടർന്ന്

കൂടിക്കാഴ്ചയിൽ നിന്നും പിന്മാറുകയായിരുന്നുവെന്നും അൻവർ ആരോപിച്ചു.

പിണറായിസത്തെ നേരിടലല്ല മറിച്ച് അൻവറിനെ ഒതുക്കാനാണ് ശ്രമം. ഒന്നുകിൽ തന്നെ ടി.പി.ചന്ദ്രശേഖരനാക്കുക അല്ലെങ്കിൽ മഅദ്നിയാക്കുക. തന്നെ ഒറ്റയടിക്ക് വെട്ടിക്കൊല്ലണോ അതോ ജയിലലടച്ച് ഇഞ്ചിഞ്ചായിട്ട് കൊല്ലണോ എന്നാണ് സതീശൻ ചിന്തിക്കുന്നതെന്നും അൻവർ ആരോപിച്ചു.

നി​ല​മ്പൂ​രി​ൽ​ ​മ​ത്സ​രി​ക്കും​:​ ​തൃ​ണ​മൂൽ

മ​ല​പ്പു​റം​:​ ​പി.​വി.​ ​അ​ൻ​വ​റി​നെ​ ​നി​ല​മ്പൂ​രി​ൽ​ ​മ​ത്സ​രി​പ്പി​ക്കാ​ൻ​ ​തൃ​ണ​മൂ​ൽ​ ​കോ​ൺ​ഗ്ര​സ് ​സെ​ക്ര​ട്ട​റി​യേ​റ്റ് ​യോ​ഗ​ത്തി​ൽ​ ​തീ​രു​മാ​നം.​ ​ഇ​ന്ന് ​ചേ​രു​ന്ന​ ​സം​സ്ഥാ​ന​ ​പ്ര​വ​ർ​ത്ത​ക​ ​സ​മി​തി​യി​ൽ​ ​അ​വ​ത​രി​പ്പി​ച്ച് ​അം​ഗീ​കാ​രം​ ​വാ​ങ്ങി​യ​ ​ശേ​ഷ​മാ​യി​രി​ക്കും​ ​പ്ര​ഖ്യാ​പ​നം.​ ​യു.​ഡി.​എ​ഫ് ​അ​വ​ഗ​ണി​ച്ചു.​ ​ഇ​നി​ ​യു.​ഡി.​എ​ഫ് ​നേ​തൃ​ത്വം​ ​മു​ൻ​കൈ​യെ​ടു​ത്ത് ​ച​ർ​ച്ച​ ​ന​ട​ത്തി​ ​സ​ഖ്യ​ക​ക്ഷി​യാ​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചാ​ൽ​ ​മാ​ത്രം​ ​മ​ത്സ​രി​ക്കാ​നു​ള്ള​ ​തീ​രു​മാ​നം​ ​പു​നഃ​പ​രി​ശോ​ധി​ക്കാ​വൂ​ ​എ​ന്നും​ ​യോ​ഗം​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ​മ​ത്സ​രി​ക്ക​ണോ​ ​എ​ന്ന​തി​ൽ​ ​ഇ​ന്ന് ​തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ​അ​ൻ​വ​ർ​ ​പ​റ​‍​‌​ഞ്ഞു.