എൽ.ബീന നാളെ വിരമിക്കും
Friday 30 May 2025 2:23 AM IST
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർ എൽ.ബീന നാളെ വിരമിക്കും. അസി.എൻജിനിയറായി 2000ൽ ജോലിയിൽ പ്രവേശിച്ച ബീന 2018ൽ ചീഫ് എൻജിനിയറായി. ഇപ്പോൾ വകുപ്പിലെ പൊതുഭരണവും കെട്ടിടങ്ങളുടെ വിഭാഗത്തിന്റെ ചുമതലയിലാണ്.കേരള ഹൈവെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, റോഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനി എം.ഡി, കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് ഡയറക്ടർ എന്നി പദവികളും വഹിച്ചിട്ടുണ്ട്.തിരുവനന്തപുരം ഗവ.എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പളും എൽ.ബി.എസ് സെന്റർ ഡയറക്ടറുമായിരുന്ന ഡോ.ഷാജി സേനാധിപന്റെ ഭാര്യയാണ്.