അഞ്ചുകിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ

Friday 30 May 2025 1:53 AM IST

തൃശൂർ: അഞ്ച് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി റെയിൽവേ പൊലീസിന്റെ പിടിയിൽ. ഒഡീഷയിൽ നിന്നും എറണാകുളത്തേക്ക് കടത്തുന്നതിനിടെ തൃശൂരിൽ ഇറങ്ങിയ ഗോവിന്ദ ഗൗഡയെയാണ് (19) ഒന്നാം പ്ലാറ്റ്‌ഫോമിന്റെ തെക്കെ അറ്റത്ത് നിന്നും പിടികൂടിയത്. തൃശൂരിൽ ട്രെയിനിറങ്ങി ബസ് മാർഗം കഞ്ചാവ് എറണാകുളത്തേക്കെത്തിക്കുകയായിരുന്നു ലക്ഷ്യം. പൊലീസ് സംഘത്തിൽ എസ്.എച്ച്.ഒ നൗഷാദ്, എസ്.ഐ ജയകുമാർ, എ.എസ്.ഐ മുരളി, സി.പി.ഒമാരായ സുകിൽ, മണികണ്ഠൻ, അനിൽ തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് ഇന്നലെ വൈകിട്ട് അഞ്ചോടെ കഞ്ചാവ് പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.