ജമ്മു കാശ്മീരിൽ ലഷ്‌കർ ഭീകരർ പിടിയിൽ

Friday 30 May 2025 12:17 AM IST

 തോക്കുകളും ഗ്രനേഡുകളും കണ്ടെത്തി

ശ്രീനഗർ: ജമ്മു കാശ്മീരിലെഷോപ്പിയാൻ ജില്ലയിൽ നിന്ന് രണ്ട് ലഷ്‌കറെ ത്വയിബ (എൽ.ഇ.ടി) ഭീകരരെ സുരക്ഷാ സേന പിടികൂടി. പൂഞ്ചിലെ ബാസ്‌കുചാൻ പ്രദേശത്ത് ബുധനാഴ്ച രാത്രി സുരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത്. ഇർഫാൻ ബഷീർ, ഉസൈർ സലാം എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു. ഇവരെ ഭീകരപ്പട്ടികയിൽ ഉൾപ്പെട ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി സുരക്ഷാസേന അറിയിച്ചു. ഭീകരരായി പരിശീലനം ലഭിച്ച ശേഷം സാധാരണക്കാരുടെ വേഷത്തിൽനടക്കുന്ന ഹൈബ്രിഡ് ഭീകരരാണിവരെന്ന് അധികൃതർ അറിയിച്ചു. അവസരം നോക്കി ഭീകരപ്രവർത്തനം നടത്തും.

ഇവരിൽനിന്ന് രണ്ട് എ.കെ 56 റൈഫിളുകൾ, രണ്ട് ഹാൻഡ് ഗ്രനേഡുകൾ, നാല് മാഗസിനുകൾ,​ 54,​000 രൂപ,​ സ്മാർട്ട് വാച്ച്,​ ആധാർ കാർഡ് എന്നിവ കണ്ടെടുത്തു.

ഏറ്റുമുട്ടൽ നടക്കാതെ ഭീകരരെ പിടികൂടാൻ സാധിച്ചെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.