തകർന്ന കലുങ്ക് നിർമ്മിക്കണം: പ്രതിഷേധിച്ച് കോൺഗ്രസ്
Friday 30 May 2025 12:30 AM IST
ചാവക്കാട്: ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ വാർഡ് എട്ടിലെ മാമ്പുള്ളിക്കാവ് ക്ഷേത്ര റോഡിൽ തകർന്ന കലുങ്ക് അടിയന്തരമായി നിർമ്മിക്കാത്ത പഞ്ചായത്ത് നടപടിക്കെതിരെ കോൺഗ്രസ് പ്രതിഷേധിച്ചു. പഞ്ചായത്തിലെ പ്രധാന ക്ഷേത്രമായ മാമ്പുള്ളിക്കാവ് ക്ഷേത്രത്തിലേക്കുള്ള ഏക ഗതാഗത മാർഗമാണ് മാമ്പുള്ളിക്കാവ് റോഡ്. ഇവിടെ ഏകദേശം ഒരു വർഷത്തോളമായി കലുങ്ക് തകർന്ന് റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട്. കാലവർഷമായപ്പോൾ റോഡ് തോടായി മാറി. യുദ്ധകാലാടിസ്ഥാനത്തിൽ കലുങ്ക് പുനർനിർമ്മിച്ച് റോഡ് സഞ്ചാരയോഗ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. ഡി.സി.സി മെമ്പർ ഇർഷാദ് കെ.ചേറ്റുവ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ കാര്യാട്ട് അദ്ധ്യക്ഷനായി.