മലയാളത്തിലും ചോദ്യം: പി.എസ്.സിയുമായി 16ന് മുഖ്യമന്ത്രിയുടെ ചർച്ച

Wednesday 11 September 2019 12:55 AM IST

തി​രു​വ​ന​ന്ത​പുരം: പി.എസ്.സി പരീക്ഷയുടെ ചോദ്യക്കടലാസുകൾ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും വേണമെന്ന ആവശ്യം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ 16 ന് പി.എസ്.സിയുമായി ചർച്ച നടത്തും. പത്താം ക്ലാസിനു മുകളിൽ യോഗ്യത ആവശ്യമുള്ള പി.എ​സ്​.സി പരീക്ഷകളിൽ പത്തു മാർക്കിന് മലയാളത്തിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മാതൃഭാഷയിൽ ചോദ്യക്കടലാസ് ലഭിക്കുന്നില്ല. മലയാളം മാദ്ധ്യമത്തിൽ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് ഇത് പ്രയാസമുണ്ടാക്കുന്നുണ്ടെ​ന്ന് ഔ​ദ്യോഗി​ക ഭാ​ഷാ ഉ​ന്നത​തല സമിതി ചൂണ്ടിക്കാ​ട്ടി​യി​രുന്നു. ഈ പ്രശ്‌​നം മു​ഖ്യ​മന്ത്രി പി.എ​സ്​.സിയുടെ ശ്രദ്ധയിൽപ്പെ​ടു​ത്തും. പി.എ​സ്.സി പ​രീക്ഷ​കൾ മ​ല​യാ​ള​ത്തി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തു​ന്ന സ​മ​ര​ത്തിൽ ഇ​ട​പെ​ടാ​മെന്നും പ്ര​ശ്‌​ന​ത്തിന് പ​രി​ഹാ​രം കാ​ണാ​മെ​ന്നും ഐ​ക്യ​മ​ലയാ​ള പ്ര​സ്ഥാ​നം നേ​താ​ക്കൾ​ക്ക് മു​ഖ്യ​മ​ന്ത്രി ഉറ​പ്പു നൽ​കി​യി​രുന്നു. അടൂർ ഗോ​പാ​ല​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മ​ര​സ​മിതി സ​മ​രക്കാർ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടിരുന്നു. സമരക്കാരുടെ ആവശ്യത്തിൽ പി.എസ്.സി അനുകൂല നിലപാടെടുക്കുമെന്നാണ് സൂചന. അതിനിടെ പി.എ​സ്.സി ആ​സ്ഥാ​ന​ത്തി​നു മു​ന്നിൽ ഐ​ക്യ​മ​ലയാ​ള പ്ര​സ്ഥാ​ന​ത്തി​ന്റെ ആ​ഭി​മു​ഖ്യത്തിൽ സം​യു​ക്ത സ​മ​ര സ​മി​തി ന​ട​ത്തു​ന്ന നി​രാഹാര സ​മ​രം 13 ദിവ​സം പി​ന്നിട്ടു.