ഇന്ത്യ തിരിച്ചയച്ച കുടിയേറ്റക്കാരെ സ്വീകരിക്കാതെ ബംഗ്ലാദേശ്

Friday 30 May 2025 7:20 AM IST

ധാക്ക: ഇന്ത്യ തിരിച്ചയച്ച അനധികൃത കുടിയേ​റ്റക്കാരെ സ്വീകരിക്കാൻ വിസമ്മതിച്ച് ബംഗ്ലാദേശ്. ഇതോടെ ചൊവ്വാഴ്ച ഇന്ത്യ തിരിച്ചയച്ച 67 ബംഗ്ലാദേശി കുടിയേറ്റക്കാരിൽ 13 പേർ അതിർത്തിയിൽ കുടുങ്ങി. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയെന്ന് കാട്ടിയാണ് ബംഗ്ലാദേശിന്റെ നടപടി. രേഖകളില്ലാതെ അനധികൃത കുടിയേറ്റക്കാർക്കൊപ്പം ഇന്ത്യക്കാരെയും റോഹിംഗ്യൻ അഭയാർത്ഥികളെയും ബി.എസ്.എഫ് രാജ്യത്തേക്ക് അയക്കുന്നെന്നാണ് ബോർഡർ ഗാർഡ്സ് ബംഗ്ലാദേശിന്റെ (ബി.ജി.ബി) വാദം. രേഖകളില്ലാത്തവരെ സ്വീകരിക്കില്ലെന്നാണ് ബംഗ്ലാദേശ് പറയുന്നത്.