34 വർഷം പൂർത്തിയാക്കിയ പ്രവാസി അദ്ധ്യാപകരെ പിരിച്ചുവിടുമെന്ന് കുവൈറ്റ്
Friday 30 May 2025 7:20 AM IST
കുവൈറ്റ് സിറ്റി: 34 വർഷത്തെ സേവനം പൂർത്തിയാക്കിയ 60 പ്രവാസി അദ്ധ്യാപകരെയും അഡ്മിനിസ്ട്രേറ്റർമാരെയും പിരിച്ചുവിടുമെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്റാലയം. കുവൈറ്റ് പൗരന്മാർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായാണ് നടപടി. പ്രവാസി അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള പുതിയ അപേക്ഷകൾ താത്കാലികമായി നിറുത്തിവച്ചു.