പുസ്തക പ്രകാശനം

Saturday 31 May 2025 6:04 AM IST

തിരുവനന്തപുരം: സാക്ഷരതാ പ്രവർത്തകയായ എസ്.എൻ.ഷേർളി രചിച്ച 'കേട്ടറിവല്ല, തൊട്ടറിവ്' എന്ന പുസ്തക പ്രകാശനം ഡോ.എം.ആർ.തമ്പാന്റെ അദ്ധ്യക്ഷതയിൽ കഴക്കൂട്ടം 'മാജിക് പ്ലാനറ്റിൽ ചേർന്ന യോഗത്തിൽ പ്രൊഫ.ഗോപിനാഥ് മുതുകാടിന് നൽകി എം.എം.ഹസൻ പ്രകാശനം ചെയ്തു.കെ.ബി.വസന്തകുമാർ, സാക്ഷരതാമിഷൻ മുൻ ഡയറക്ടർ എം.സുജയ്, ഡോ.ജി.വത്സല,എസ്.എൻ.ഷേർളി,സുനിൽരാജ്,മഞ്ഞമല ചന്ദ്രപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.