മോഹൻലാൽ - അമൽ നീരദ് ചിത്രം ഒക്ടോബറിൽ
മോഹൻലാൽ - അമൽ നീരദ് ചിത്രം ഒക്ടോബർ മദ്ധ്യത്തിൽ ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുന്നു. വിൻസെന്റ് വടക്കൻ രചന നിർവഹിക്കന്നു. സുഷീൽ ശ്യാം ആണ് സംഗീതം.
2009ൽ സാഗർ ഏലിയാസ് ജാക്കി റീലോഡഡിനുശേഷം മോഹൻലാലും അമൽ നീരദും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതകൂടി ഉണ്ട്. ഫഹദ് ഫാസിൽ ചിത്രം ട്രാൻസിന്റെ തിരക്കഥാകൃത്തായ വിൻസെന്റ് വടക്കൻ ഇതാദ്യമായാണ് അമൽ നീരദ് ചിത്രത്തിനു രചന നിർവഹിക്കുന്നത്. അതേ സമയം ജയിലർ 2 ൽ അതിഥി വേഷത്തിൽ മോഹൻലാൽ എത്തുന്നുണ്ട്. ജൂൺ അവസാനമോ ജൂലായ് ആദ്യമോ മോഹൻലാൽ ജയിലർ 2ൽ ജോയിൻ ചെയ്യും. ദിലീപ് - വിനീത് ശ്രീനിവാസൻ ചിത്രം ഭ ഭ ബ യിൽ അതിഥി വേഷത്തിലും എത്തുന്നുണ്ട്. ദിലീപുമായുള്ള കോമ്പിനേഷൻ സീനിലാണ് മോഹൻലാൽ എത്തുക. ജിത്തു ജോസഫിന്റെ ചിത്രത്തിലും ഈ വർഷം അഭിനയിക്കാനാണ് മോഹൻലാലിന്റെ തീരുമാനം. തുടരും എന്ന ബ്ലോക് ബസ്റ്ററിനു പിന്നാലെ റിലീസിന് എത്തുന്ന മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ആണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം ഓണത്തിന് റിലീസ് ചെയ്യും. മാളവിക മോഹനൻ ആണ് നായിക.മോഹൻലാലും സത്യൻ അന്തിക്കാടും ഒരുമിക്കുന്ന ഇരുപതാമത്തെ സിനിമയാണ്.