ഹൗസ് ഫുൾ 5 ട്രെയിലർ
Saturday 31 May 2025 3:36 AM IST
അക്ഷയ് കുമാറും അഭിഷേക് ബച്ചനും റിതേഷ് ദേശ് മുഖും ഒരുമിച്ച ഹൗസ് ഫുൾ 5 ട്രെയിലർ റിലീസ് ചെയ്തു.
ഒരു കപ്പലിലാണ് കഥ നടക്കുന്നത്. കൊലപാതകവും അതിനെചുറ്റിപ്പറ്റി നിഗൂഡതകളും നിറഞ്ഞ ഹൊറർ കോമഡി ചിത്രമാണ്. നാന പടേക്കറുടെ ശബ്ദത്തിലാണ് ട്രെയിലർ ആരംഭിക്കുന്നത്. സാജിദ് ഖാനും ഫർഹാദ് സാംജിയുമാണ് നാല് ഭാഗങ്ങളും സംവിധാനം ചെയ്തത്. ഇതിലൂടെ 800 കോടി രൂപ ഇരുവരും നേടി. ദോസ് താന, ഡ്രൈവ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ തരുൺ മൻസുഖാനി ആണ് അഞ്ചാംഭാഗം ഒരുക്കുന്നത്.
ശ്രേയസ് തൻപാണ്ഡെ, നാന പടേക്കർ, ജാക്കി ഷ്റോഫ്, ഡിനോ മോറിയ, ജാക്വിലിൻ ഫെർണാണ്ടസ്, നർഗീസ് ഫക്രി, സോനം ബജ്‌വ, സൗന്ദര്യശർമ്മ, ചങ്കി പാണ്ഡെ, ജോണി ലിവിൽ എന്നിവരാണ് മറ്റു താരങ്ങൾ.