നീ എൻ സർഗ സൗന്ദര്യമേ" പുതിയ പതിപ്പിൽ സൈജു കുറുപ്പ്
ജയ് മഹേന്ദ്രൻ എന്ന സൂപ്പർ ഹിറ്റ് വെബ് സീരിസിന് ശേഷം സൈജു കുറുപ്പ് - രാഹുൽ റിജി നായർ ടീം ഒന്നിക്കുന്ന "ഫ്ലാസ്ക്" എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. കാതോട് കാതോരത്തിന് വേണ്ടി ഔസേപ്പച്ചൻ സംഗീതം പകർന്ന "നീ എൻ സർഗ സൗന്ദര്യമേ" എന്ന ഗാനത്തിന്റെ പുതിയ പതിപ്പാണ് റിലീസ് ചെയ്തത്. സൈജു കുറുപ്പ് അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രം ഗാനമേളക്ക് സ്റ്റേജിൽ ആലപിക്കുന്ന രീതിയിലാണ് ഗാനത്തിന്റെ ചിത്രീകരണം.സൈജു കുറുപ്പിനൊപ്പം സുരേഷ് കൃഷ്ണയും പ്രധാന വേഷം അവതരിപ്പിക്കുന്നു. സിദ്ധാർത്ഥ് ഭരതൻ, അശ്വതി ശ്രീകാന്ത്, ബാലചന്ദ്രൻ ചുള്ളിക്കാട് , രഞ്ജിത് ശേഖർ, സിൻസ് ഷാൻ, ശ്രീജിത്ത് ഗംഗാധരൻ, അജേഷ് ബാബു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.രചന രാഹുൽ റിജി നായർ ,ഛായാഗ്രഹണം - ജയകൃഷ്ണൻ വിജയൻ, സംഗീതം - സിദ്ധാർത്ഥ പ്രദീപ്, എഡിറ്റിംഗ് - ക്രിസ്റ്റി സെബാസ്റ്യൻ,പ്രൊഡക്ഷൻ ഡിസൈനർ - പ്രതാപ് രവീന്ദ്രൻ, സൗണ്ട് ഡിസൈൻ - ഷെഫിൻ മായൻ, സൗണ്ട് മിക്സിംഗ് - പി സി വിഷ്ണു,ഫസ്റ്റ് പ്രിൻ്റ് സ്റ്റുഡിയോയുടെ ബാനറിൽ രാഹുൽ റിജി നായർആണ് നിർമ്മാണം. പി.ആർ. ഒ - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.