മൂ​ൺ ​വാ​ക്ക്

Sunday 01 June 2025 3:25 AM IST

​ന​വാ​ഗ​ത​രാ​യ​ നൂ​റി​ൽ​പ്പ​രം​ അ​ഭി​നേ​താ​ക്ക​ൾ​ പ്ര​ധാ​ന​ വേ​ഷ​ത്തി​ൽ​ എ​ത്തു​ന്ന​ മൂ​ൺ​വാ​ക്ക് തി​യേ​റ്ര​റി​ൽ​. വി​നോ​ദ് എ​.കെ​ സം​വി​ധാ​നം​ ചെ​യ്യു​ന്ന​ ചി​ത്ര​ത്തി​ൽ​ ​ശ്രീ​കാ​ന്ത് മു​ര​ളി​,​ വീ​ണ​ നാ​യ​ർ​,​ സ​ഞ്ജ​ന​ ദോ​സ്,​ മീ​നാ​ക്ഷി​ ര​വീ​ന്ദ്ര​ൻ​ എ​ന്നി​വ​രാ​ണ് മ​റ്റ് താ​ര​ങ്ങ​ൾ​. മാ​ജി​ക് ഫ്രെ​യിം​സ്,​ ആ​മേ​ൻ​ മൂ​വി​ മോ​ണാ​സ്ട്രി​,​ ഫ​യ​ർ​ വു​ഡ് ഷോ​സ് എ​ന്നീ​ ബാ​ന​റി​ൽ​ ലി​ജോ​ ജോ​സ് പെ​ല്ലി​ശേരി​ അ​വ​ത​രി​പ്പി​ച്ച് ലി​സ്റ്റി​ൻ​ സ്റ്റീ​ഫ​നും​ ജ​സ്നി​ അ​ഹ​മ്മ​ദും​ ചേ​ർ​ന്നാ​ണ് നി​​ർ​മ്മാ​ണം​.

ഛോ​ട്ടാ​ ​മും​ബൈ മോ​ഹ​ൻ​ലാ​ൽ​ ​നാ​യ​ക​നാ​യി അ​ൻ​വ​ർ​ ​റ​ഷീ​ദ് ​സം​വി​ധാ​നം ചെ​യ്ത​ ​സൂ​പ്പ​ർ​ ​ഹി​റ്റ് ​ചി​ത്രം​ ​ഛോ​ട്ടാ​ ​മും​ബൈ​ ​ജൂ​ൺ​ 6​ന് ​റീ​ ​റി​ലീ​സ് ​ചെ​യ്യും.​ ​ദേ​വ​ദൂ​ത​നു​ശേ​ഷം​ ​ഹൈ​ ​സ്റ്റു​ഡി​യോ​സ് ​ആ​ണ് ​സി​നി​മ​ ​ഫോ​ർ​ ​കെ​ ​ഡോ​ൾ​ബി​ ​അ​റ്റ്മോ​സി​ൽ​ ​റീ​മാ​സ്റ്റ​റിം​ഗ് ​ചെ​യ്യു​ന്ന​ത്.​ ​ ​ ​ഭാ​വ​ന,​ ​ക​ലാ​ഭ​വ​ൻ​ ​മ​ണി,​ ​വി​നാ​യ​ക​ൻ,​ ​ജ​ഗ​തി,​ ​രാ​ജ​ൻ​ ​പി​ .​ദേ​വ്,​ ​സി​ദ്ദി​ഖ്,​ ​ബി​ജു​ക്കു​ട്ട​ൻ,​ ​മ​ണി​ക്കു​ട്ട​ൻ,​ ​സാ​യ്കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് ​താ​ര​ങ്ങ​ൾ.​ര​ചന ​ബെ​ന്നി​ ​പി.​ ​നാ​യ​ര​മ്പ​ലം,​ മ​ണി​യ​ൻ​പി​ള്ള​ ​രാ​ജു​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​മ​ണി​യ​ൻ​പി​ള്ള​ ​രാ​ജു,​ ​അ​ജ​യ​ച​ന്ദ്ര​ൻ​ ​നാ​യ​ർ,​ ​ര​ഘു​ച​ന്ദ്ര​ൻ​ ​നാ​യ​ർ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.

നേ​ര​റി​യും​ നേ​ര​ത്ത് ​അ​ഭി​റാം​ രാ​ധാ​കൃ​ഷ്ണ​ൻ​,​ ഷി​ബ് ല​ ഫറ,​ സ്വാ​തി​ദാ​സ് പ്ര​ഭു​ എ​ന്നി​വ​ർ​ പ്ര​ധാ​ന​ വേ​ഷ​ത്തി​ൽ​ എ​ത്തു​ന്ന​ നേ​ര​റി​യും​ നേ​ര​ത്ത് തി​യേ​റ്ര​റി​ൽ​. ര​ഞ്ജി​ത്ത് ജി​ .വി​ സം​വി​ധാ​നം​ ചെ​യ്ത​ ചി​ത്ര​ത്തി​ൽ​ എ​സ് . ചി​ദം​ബ​ര​കൃ​ഷ്ണ​ൻ​,​ രാ​ജേ​ഷ് അ​ഴി​ക്കോ​ട​ൻ,​ എ​. വി​മ​ല​,​ ബേ​ബി​ വേ​ദി​ക​,​ സു​ന്ദ​ര​പാ​ണ്ഡ്യ​ൻ,​ നി​ഷാ​ന്ത് എ​സ് .എ​സ്,​ ശ്വേ​ത​ വി​നോ​ദ് നാ​യ​ർ​,​ നി​മി​ഷ​ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​,​ അ​പ​ർ​ണ​ വി​വേ​ക്,​ ഐ​ശ്വ​ര്യ​ ശി​വ​കു​മാ​ർ​,​ ക​ല​ സു​ബ്ര​മ​ണ്യ​ൻ​ എ​ന്നി​വ​രാ​ണ് മ​റ്റു​ താ​ര​ങ്ങ​ൾ​. ഛാ​യാ​ഗ്ര​ഹ​ണം​ -​ ഉ​ദ​യ​ൻ​ അ​മ്പാ​ടി​,​ ​വേ​ണി​ പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ബാ​ന​റി​ൽ​ എ​സ് .ചി​ദം​ബ​ര​കൃ​ഷ്ണ​ൻ​ ആ​ണ് നി​ർ​മ്മാ​ണം​.