12 വീടുകൾ പൂർണമായി തക‌ർന്നു

Saturday 31 May 2025 1:54 AM IST

ആലപ്പുഴ: ജില്ലയിലേക്കുള്ള കിഴക്കൻ വെള്ളത്തിന്റെ വരവ് താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാക്കി. കാറ്റും മഴയും ശക്തമായതോടെ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകളും കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളും ആരംഭിച്ചു. കാലവ‌ർഷക്കെടുതിയിൽ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. ജില്ലയിൽ ഇന്ന് മഴകുറയും. കാലാവസ്ഥ നിരീക്ഷണകേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

 ദുരിതാശ്വാസ ക്യാമ്പുകൾ- 7 (455 പേർ)

കഞ്ഞിവീഴ്ത്തൽ കേന്ദ്രം- 11 (882 പേർ)

 ഭാഗികമായി തകർന്ന വീടുകൾ - 525

 പൂർണമായി തകർന്ന വീടുകൾ - 12