കലിതുള്ളി കാലവർഷം ; മുങ്ങിത്തുടങ്ങി കുട്ടനാട്

Friday 30 May 2025 11:00 PM IST

ജില്ലയിൽ ഇന്ന് മഞ്ഞ അലർട്ട്

ആ​ല​പ്പു​ഴ​:​ ​ഇ​ന്ന​ലെ​ ​പെ​യ്ത​ ​തോ​രാ​മ​ഴ​യ്ക്കൊ​പ്പം​ ​കി​ഴ​ക്ക​ൻ​ ​വെ​ള്ളം​ ​കൂ​ടി​ ​കു​ത്തി​യൊ​ലി​ച്ചെ​ത്തി​യ​തോ​ടെ​ ​കു​ട്ട​നാ​ടു​ൾ​പ്പ​ടെ​ ​ജി​ല്ല​യു​ടെ​ ​താ​ഴ്ന്ന​ ​പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം​ ​വെ​ള്ള​ത്തി​ലാ​യി.​ ​കു​പ്പ​പ്പു​റം​ ​ഓം​കാ​ളി​ ​ക്ഷേ​ത്ര​ത്തി​ന് ​സ​മീ​പം​​ ​തെ​ങ്ങ് ​ക​യ​റ്റ​ത്തി​നി​ട​യി​ൽ​ ​കാ​ൽ​ ​വ​ഴു​തി​ ​കാ​യ​ലി​ൽ​ ​വീ​ണ് ​മുഹമ്മ പഞ്ചായത്ത് അഞ്ചാം വാർഡിൽ കായിപ്പുറം പഠാണി വെളിയിൽ പി.സി.രഞ്ജിത്തിനെ(40)കാ​ണാ​താ​യി. രഞ്ജി​ത്തി​നായി​ ​ ​ആ​ല​പ്പു​ഴ​ ​ഫ​യ​ർ​ ​ഫോ​ഴ്സ് ​യൂ​ണി​റ്റ് ​രാ​ത്രി​ ​വൈ​കി​യും​ ​തെ​ര​ച്ചി​ൽ​ ​തു​ട​രു​ക​യാ​ണ്.​ ആലപ്പുഴ തി​രുമല വാർഡി​ൽ വെള്ളം കയറിയ വീട്ടിൽ ഗൃഹനാഥനെ മരിച്ചനിലയിൽ കണ്ടെത്തി. തിരുമല വാർഡ് വട്ടപ്പറമ്പിൽ അനിരുദ്ധനാണ് (70) മരി​ച്ചത്.

​വി​വി​ധ​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​വെ​ള്ളം​ ​ക​യ​റി​ ​റോ​ഡ് ​ഗ​താ​ഗ​തം​ ​താ​റു​മാ​റാ​യി.​ ​ശ​ക്ത​മാ​യ​ ​കാ​റ്റി​ൽ​ ​ഇ​ന്ന​ലെ​യും​ ​വ്യാ​പ​ക​ ​നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി.​ ​ഇ​ന്ന​ലെ​ ​മാ​ത്രം​ 19​ ​വീ​ടു​ക​ൾ​ക്ക് ​ഭാ​ഗി​ക​ ​നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.​ ​ജ​ല​നി​ര​പ്പ് ​നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി​ ​തോ​ട്ട​പ്പ​ള്ളി​ ​പൊ​ഴി​യു​ടെ​ ​വീ​തി​ ​അ​ടി​യ​ന്ത​ര​മാ​യി​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചു. നി​ല​വി​ൽ​ ​അ​മ്പ​ല​പ്പു​ഴ​ ​താ​ലൂ​ക്കി​ലെ​ ​മൂ​ന്ന് ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പു​ക​ളി​ലാ​യി​ 103​ ​കു​ടും​ബ​ങ്ങ​ളെ​യും​ ​കു​ട്ട​നാ​ട് ​താ​ലൂ​ക്കി​ൽ​ ​ര​ണ്ട് ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പു​ക​ളി​ലാ​യി​ 12​ ​കു​ടും​ബ​ങ്ങ​ളെ​യും​ ​ചെ​ങ്ങ​ന്നൂ​ർ​ ​താ​ലൂ​ക്കി​ൽ​ ​ര​ണ്ട് ​ക്യാ​മ്പു​ക​ളി​ലാ​യി​ ​ഏ​ഴ് ​കു​ടും​ബ​ങ്ങ​ളെ​യും​ ​പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.​ ​കു​ട്ട​നാ​ട് ​താ​ലൂ​ക്കി​ൽ​ 216​ ​കു​ടും​ബ​ങ്ങ​ൾ​ക്കാ​യി​ 11​ ​ക​ഞ്ഞി​വീ​ഴ്‌​ത്ത​ൽ​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.