എൽ.ഡി.എഫിന് ഭരണത്തുടർച്ച ഉണ്ടാകും: ഡി.രാജ
Saturday 31 May 2025 12:21 AM IST
തൃശൂർ: കേരളത്തിൽ എൽ.ഡി.എഫിന് ഭരണത്തുടർച്ചയുണ്ടാകുമെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ. സി.പി.ഐ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ആർ.എസ്.എസിന്റെ പങ്ക് തെളിയിക്കാൻ അവരെ വെല്ലുവിളിക്കുന്നു. സ്വാതന്ത്ര്യ സമരത്തിൽ യാതൊരു പങ്കും വഹിക്കാത്തവർ ഇന്ത്യ ഭരിക്കുന്നത് എങ്ങനെ ന്യായീകരിക്കാനാകും. ബ്രിട്ടീഷ് രാജിനെ നാം ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിച്ചത് പോലെ പുതിയ കാലത്ത് ആർ.എസ്.എസ് രാജിനെയും മോദി രാജിനെയും ചെറുക്കുകയെന്നതാണ് നമ്മുടെ ഉത്തരവാദിത്വം.