മുരളീധരനെതിരെ ഡോ. ജോ ജോസഫ്
Saturday 31 May 2025 12:24 AM IST
കൊച്ചി: കോൺഗ്രസ് നേതാവ് കെ. മുരളീധരന്റെ പരാമർശത്തിൽ രൂക്ഷമായി തിരിച്ചടിച്ച് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ഡോ. ജോ ജോസഫ്. താൻ വഴിയാധാരമായിട്ടില്ലെന്നും ഏഴു തിരഞ്ഞെടുപ്പിൽ തോറ്റയാളല്ലേ മുരളീധരനെന്നും ഫേസ്ബുക്ക് കുറിപ്പിൽ ജോ ജോസഫ് പറഞ്ഞു. 'തൃക്കാക്കരയിൽ മത്സരിപ്പിച്ച് ഒരു ഡോക്ടറെ സി.പി.എം വഴിയാധാരമാക്കി" എന്ന മുരളീധരന്റെ പരാമർശത്തിനാണ് മറുപടി.