കുറഞ്ഞ ചെലവ്,​ കൂടുതൽ ആയുസ് ; ഇ.വിക്ക് ഇന്ത്യയുടെ സോഡിയം ബാറ്ററി

Saturday 31 May 2025 12:24 AM IST

ബംഗളൂരു: ഇലക്ട്രിക് വാഹന മേഖലയിൽ വൻ കുതിപ്പിന് വഴിയൊരുക്കുന്ന ഡോഡിയം അയൺ ബാറ്ററി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചു.

നിലവിൽ ഉപയോഗിക്കുന്ന ലിഥിയം ബാറ്ററി ചാർജാവാൻ മണിക്കൂറുകൾ വേണ്ടിവരുമ്പോൾ, ഡോഡിയം അയൺ ബാറ്ററി ആറു മിനിറ്റിൽ 80 ശതമാനം ചാർജാവും. ലീഥിയത്തേക്കാൾ ബാറ്ററി വിലയും നന്നേ കുറയും.

ബംഗളൂരു ആസ്ഥാനമായ ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിലെ ഗവേഷകരാണ് ഈ നേട്ടം കൈവരിച്ചത്. ഇലക്ട്രിക് വാഹനങ്ങൾക്കു പുറമേ സോളാർ ഗ്രിഡുകൾ, ഡ്രോണുകൾ, റൂറൽ ഇലക്ട്രിഫിക്കേഷൻ എന്നിവയ്ക്കും ഉപയോഗിക്കാം.

പ്രൊഫ. പ്രേം കുമാർ സെൻഗുട്ടുവൻ, പിഎച്ച്.ഡി സ്കോളർ ബിപ്ലാബ് പത്ര എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനു പിന്നിൽ. ആത്മനിർഭർ ഭാരത് മിഷന് കീഴിൽ തദ്ദേശീയമായി ബാറ്ററി നിർമ്മിക്കുകയാണ് ലക്ഷ്യം. 1970കളിൽത്തന്നെ സോഡിയം അയൺ ബാറ്ററി എന്ന ആശയം ഗവേഷകർ മുന്നോട്ടുവച്ചിരുന്നു.

ഇലക്ട്രോ കെമിക്കൽ മെറ്റീരയിൽസിന്റെ ഭാഗമായ NASICON ടൈപ്പ് കെമിസ്ട്രി അടിസ്ഥാനമാക്കിയാണ് കണ്ടുപിടിത്തം. നാനോ സൈസിംഗ്, കാർബൺ കോട്ടിംഗ്, അലൂമിനിയം സബ്സ്റ്റിറ്റ്യൂഷൻ എന്നിങ്ങനെ മൂന്ന് പ്രക്രിയകൾ പ്രയോജനപ്പെടുത്തിയാണ് സൂപ്പർ ഫാസ്റ്റ് ബാറ്ററി നിർമ്മിച്ചത്.

ചൈനയും ഫോക്സ്‌വാഗൺ പോലുള്ള വാഹന നിർമ്മാതാക്കളും സോഡിയം അയൺ ബാറ്ററി പരീക്ഷിച്ചിട്ടുണ്ട്. നിലവിൽ ബാറ്ററികൾ നിർമ്മിക്കാനാവശ്യമായ

ലിഥിയം ചൈനയിൽ നിന്നാണ് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്.

സുരക്ഷിതം

# 30,​000ലധികം തവണ ചാർജ് ചെയ്യാനാവും

# ലിഥിയം ബാറ്ററിയെക്കാൾ ആയുസ്,​ സുരക്ഷിതം

# പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതും

# ചാർജിംഗ് കപ്പാസിറ്റി കൂടുതൽ

സോ​ഡി​യം​ ​സു​ല​ഭം

ന​മ്മു​ടെ​ ​രാ​ജ്യ​ത്തി​ന് ​അ​ഭി​മാ​നം​ ​കൊ​ള്ളാ​വു​ന്ന​ ​രാ​ജ്യ​ത്തെ​ ​ഊ​ർ​ജ​മേ​ഖ​ല​യെ​ ​പി​ടി​ച്ചു​ ​കു​ലു​ക്കു​ന്ന​ ​വി​കാ​സ​മാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.​ ​ലി​ഥി​യം​ ​ര​ണ്ട് ​കാ​ര്യ​ങ്ങ​ൾ​കൊ​ണ്ട് ​അ​പ​ക​ട​ക​ര​മാ​ണ്.​ ​ഒ​ന്ന് ​ലി​ഥി​യം​ ​ബാ​റ്റ​റി​ ​വേ​സ്റ്റ് ​ആ​കു​മ്പോ​ൾ​ ​പ്ര​ശ്ന​മാ​ണ്.​ ​ലി​ഥി​​യം​ ​എ​ക്സ്ട്രാ​റ്റ് ​ചെ​യ്യു​ന്ന​ത് ​പ​രി​സ്ഥി​തി​ക്ക് ​ആ​ഘാ​ത​മു​ണ്ടാ​ക്കു​ന്ന​ ​രീ​തി​യി​ലാ​ണ്.​ ​പു​തി​യ​ ​ബാ​റ്റ​റി​ ​വ​രി​ക​യാ​ണെ​ങ്കി​ൽ​ ​ലി​ഥി​യ​ത്തി​ന്റെ​ ​ഉ​പ​യോ​ഗം​ ​ന​മു​ക്കാ​വ​ശ്യ​മി​ല്ല. (ഡോ.​അ​ച്യു​ത് ​ശ​ങ്ക​ർ​ ​ എ​സ്.​നാ​യർ, ​ പ്ര​മു​ഖ​ ​ശാ​സ്ത്ര​ ​ നി​രീ​ക്ഷ​ക​ൻ​ )