പി.രവികുമാർ വിരമിക്കുന്നു
Saturday 31 May 2025 12:25 AM IST
തൃശൂർ: എറണാകുളം മുതൽ വള്ളത്തോൾ നഗർ വരെയുള്ള മേഖലയിൽ റെയിൽവേ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച പി.രവികുമാർ 38 വർഷത്തെ സേവനത്തിന് ശേഷം, ദക്ഷിണ റെയിൽവേയുടെ നിർമ്മാണ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ പദവിയിൽ നിന്നും ഇന്ന് വിരമിക്കുന്നു. പ്ലാറ്റുഫോമുകൾ ഉയർത്തുന്നതിനും റാമ്പുകൾ, എസ്‌കലേറ്ററുകൾ, ലിഫ്റ്റുകൾ, മേല്പാലങ്ങൾ, അടിപ്പാതകൾ തുടങ്ങി യാത്രികർക്ക് കാലാനുസൃതമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും പ്രവർത്തിച്ചു. ജില്ലയിലെ അക്കിക്കാവ് സ്വദേശിയായ രവികുമാർ പൂങ്കുന്നത്താണ് സ്ഥിര താമസം. തിരുമിറ്റക്കോട് സ്വദേശിനിയായ കെ.പി.അനിത (പാട്ടുരായ്ക്കൽ ദേവമാത സ്‌കൂൾ അദ്ധ്യാപിക) ഭാര്യയും പി.മീര (കോയമ്പത്തൂരിൽ മെഡിസിൻ വിദ്യാർത്ഥിനി) ഏക മകളുമാണ്.