പരിശീലന കേന്ദ്രം അനുവദിക്കണം
Saturday 31 May 2025 12:25 AM IST
തൃശൂർ: സി.സി.എം.വൈ മാതൃകയിൽ പിന്നാക്ക സമുദായ യുവജനങ്ങൾക്ക് യു.പി.എസ്.സി, പി.എസ്.സി, ബാങ്കിംഗ്, എൻട്രൻസ് പരീക്ഷാ പരിശീലനം നൽകാൻ തൃശൂർ എസ്.എൻ.ഡി.പി യോഗം യൂണിയന് ഒരു പരിശീലന കേന്ദ്രം അനുവദിക്കണമെന്ന് ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ തൃശൂർ യൂണിയൻ ആവശ്യപ്പെട്ടു. എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.വി.സദാനന്ദൻ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.വി.സജീവ് അദ്ധ്യക്ഷനായി. തൃശൂർ യൂണിയൻ പ്രസിഡന്റ് ഐ.ജി.പ്രസന്നൻ, യൂണിയൻ സെക്രട്ടറി മോഹൻ കുന്നത്ത്, വൈസ് പ്രസിഡന്റ് ടി.ആർ.രഞ്ജു, ഷിബു പണ്ടാല, കെ.ആർ.ഉണ്ണിക്കൃഷ്ണൻ, കെ.ബി.അനില, പത്മിനി ഷാജി, പി.കെ.വിജയൻ, എം.കെ.രവി, സി.എസ്.ശശിധരൻ, പി.വി.പുഷ്പരാജ് എന്നിവർ പ്രസംഗിച്ചു.