പുസ്തകങ്ങളുടെ പ്രകാശനം
Saturday 31 May 2025 12:26 AM IST
തൃശൂർ: ഡോ. ധർമ്മരാജ് അടാട്ടിനെപ്പോലുള്ളവരുടെ ഗ്രന്ഥങ്ങൾ സമൂഹത്തിന് വഴികാട്ടികളാണെന്ന് കെ.വി.അബ്ദുൾ ഖാദർ. ജനഭേരി സാഹിത്യസംഘത്തിന്റെ ആഭിമുഖ്യത്തിൽ ഡോ. അടാട്ടിന്റെ മൂന്നു പുസ്തകങ്ങളുടെ പ്രകാശം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള നവോത്ഥാനത്തിന്റെ സൂര്യതേജസ്സുകൾ എന്ന കൃതി അശോകൻ ചരുവിൽ ഡോ. കെ.ജയനിഷയ്ക്കു നൽകിയും ഡോ. കെ.കുഞ്ചുണ്ണി രാജയുടെ തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ പ്രൊഫ. സി.പി.അബൂബക്കർ, കെ.ദിനേശ് രാജയ്ക്കു നൽകിയും തോക്കുകൾ തീ തുപ്പിയ നാളുകൾ കെ.വി.അബ്ദുൾ ഖാദർ, ജയരാജൻ കളത്തിലിനു നൽകിയും പ്രകാശനം ചെയ്തു. ഡോ. ജോൺ ജോഫി സി.എഫ് പുസ്തകം പരിചയപ്പെടുത്തി. ജനഭേരി പ്രസിഡന്റ് ഡോ. പ്രഭാകരൻ പഴശ്ശി അദ്ധ്യക്ഷനായി.