വികസിത് കൃഷി സങ്കൽപ് അഭിയാൻ
Saturday 31 May 2025 12:27 AM IST
തൃശൂർ: ഭാരതീയ കാർഷിക ഗവേഷണ കൗൺസിലും കേന്ദ്ര കൃഷി കർഷകക്ഷേമ മന്ത്രാലയവും കൃഷി വിജ്ഞാന കേന്ദ്രങ്ങൾ വഴി നടത്തുന്ന 'വികസിത് കൃഷി സങ്കൽപ് അഭിയാൻ' പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തിൽ നടന്നു. നൂതന കാർഷിക സാങ്കേതിക വിദ്യകളുടെ വീഡിയോകൾ പ്രദർശിപ്പിക്കാനായി എൽ.ഇ.ഡി സ്‌ക്രീൻ ഉൾപ്പെടുന്ന വാഹനം കേരള കാർഷിക സർവകലാശാലയുടെ ഡയറക്ടർ ഒഫ് എക്സ്റ്റൻഷൻ ഡോ. ജേക്കബ് ജോൺ ഫ്‌ളാഗ് ഓഫ് ചെയ്തു. മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹൻ അദ്ധ്യക്ഷയായി. കെ.വി.കെ തൃശൂർ പ്രോഗ്രാം കോർഡിനേറ്റർ ഡോ. മേരി റെജീന.എഫ്, ഡോ. കെ.പ്രദീപ്, അജയ് തുടങ്ങിയവർ പങ്കെടുത്തു.