കോൺഗ്രസ് കുടുംബസംഗമം
Saturday 31 May 2025 12:27 AM IST
കൊടുങ്ങല്ലൂർ: എടവിലങ്ങ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒന്ന്, രണ്ട് വാർഡുകൾ കേന്ദ്രീകരിച്ച് നടത്തിയ കുടുംബസംഗമം ടി.എൻ.പ്രതാപൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇ.കെ.സജീവൻ അദ്ധ്യക്ഷനായി. ഗാന്ധിയൻ കളക്ടീവ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇസാബിൻ അബ്ദുൾ കരീം മുഖ്യപ്രഭാഷണം നടത്തി. സി.എസ്.രവീന്ദ്രൻ, സഞ്ജയ് വയനപ്പിള്ളി, ഉമറുൽ ഫാറൂഖ്, വി.സി.ജോളി, ഇ.കെ.സോമൻ, സി.എ.ഗുഹൻ, ഇ.എം.ആന്റണി, മേരി ജോളി, ഐ.എസ്.സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. വാർഡ് കോർഡിനേറ്റർ പി.കെ.സക്കറിയ സ്വാഗതവും സരേഷ് മണക്കാട്ടുപടി നന്ദിയും പറഞ്ഞു. ഐ.എൻ.ടി.യു.എസ് സംസ്ഥാന പ്രസിഡന്റായി നാമനിർദ്ദേശം ചെയ്യപ്പെട്ട മേരി ജോളിയെയും പ്രവാസി സംരംഭകനായ ഹംസ കൊണ്ടാമ്പള്ളിയെയും ആദരിച്ചു.