തെലങ്കാനയിൽ 17 മാവോയിസ്റ്റുകൾ കീഴടങ്ങി
Saturday 31 May 2025 1:20 AM IST
ഹൈദരാബാദ്: ഛത്തീസ്ഗഢിൽ നിന്നുള്ള 17 മാവോയിസ്റ്റുകൾ തെലങ്കാനയിലെ സി.ആർ.പി.എഫിനുമുന്നിൽ കീഴടങ്ങി. 11 പുരുഷൻമാരും ആറ് സ്ത്രീകളുമാണ് കീഴടങ്ങിയത്. രണ്ടുപേർ ഏരിയ കമ്മിറ്റി മെമ്പർമാരാണെന്ന് അധികൃതർ അറിയിച്ചു.
തെലങ്കാന സർക്കാരിന്റെ ഓപ്പറേഷൻ ചെയുത പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കീഴടങ്ങൽ. ഇവർക്ക് അത്യാവശ്യത്തിനുവേണ്ടി 25,000 രൂപ അനുവദിച്ചു. ഈ വർഷം ഇതുവരെ 282 മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്.
മേയ് ഒമ്പതിന് നിരോധിത സി.പി.ഐ ( മാവോയിസ്റ്റ്) പാർട്ടിയിലെ 30 അംഗങ്ങൾ പൊലീസിനുമുന്നിൽ ആയുധം വച്ച് കീഴടങ്ങിയിരുന്നു.