പേര് ദുരുപയോഗം: സദ്ഗുരു കോടതിയിൽ

Saturday 31 May 2025 1:21 AM IST

ന്യൂഡൽഹി: ക്രിത്രിമ ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കുന്ന പരസ്യങ്ങൾ വഴി തന്റെ പേര് ദുരുപയോഗപ്പെടുത്തുന്ന വ്യാജ വെബ്‌സൈറ്റുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സദ്ഗുരു ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. സദ്ഗുരുവിന്റെ പേരും എ.ഐ സഹായത്തോടെ നിർമ്മിച്ച രൂപ സാദൃശ്യമുള്ള ദൃശ്യങ്ങളും വ്യാജ വെബ്‌സൈറ്റുകൾ ഉൽപ്പന്നങ്ങൾ വിൽക്കാൻ ഉപയോഗിക്കുകയാണെന്ന് സദ്ഗുരുവിനു വേണ്ടി ഹാജരായ അഭിഭാഷകൻ ജസ്റ്റിസ് സൗരഭ് ബാനർജി അദ്ധ്യക്ഷനായ ബെഞ്ചിനെ ബോധിപ്പിച്ചു. 'ട്രെൻഡാസ്റ്റിക് പ്രിസം' എന്ന നിക്ഷേപ പ്ലാറ്റ്‌ഫോമിലേക്ക് ആളുകളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് സദ്ഗുരുവിന്റെ രൂപസാദൃശ്യമുള്ള ഒരു വ്യക്തി എങ്ങനെ പണം സമ്പാദിച്ചു എന്ന് ഒരു മാദ്ധ്യമ പ്രവർത്തകനോട് വിവരിക്കുന്നു. സദ്ഗുരുവിന്റെ ചിത്രം പതിച്ച് ഗർഭധാരണത്തെക്കുറിച്ചുള്ള പുസ്തകം വിൽക്കുന്നു.